Home»Catholicate Head Quarters»മലങ്കര സഭാരത്നം അഭി. ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിക്ക് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി

മലങ്കര സഭാരത്നം അഭി. ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിക്ക് ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി

Monday, 03 May 2010 09:51

കോട്ടയം: ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഏര്‍പ്പെടുത്തിയ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ അര്‍ഹനായി. ഫലകവും പ്രശസ്തിപത്രവും 10,001 രൂപയും അടങ്ങുന്നതാണ് ബഹുമതി. മിഷനറിസാമൂഹികസേവന മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി നല്‍കുന്നതെന്ന് ജൂറിഅംഗം ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിന്റെ പ്രധാന ദിവസമായ മെയ് എട്ടിന് നടക്കുന്ന തീര്‍ത്ഥാടന സംഗമത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവ ബഹുമതി സമ്മാനിക്കും. മന്ത്രി മുല്ലക്കര രത്‌നാകരന്‍ സംഗമം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സഭാ മാനേജിങ് കമ്മിറ്റിയംഗം ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍, ഇടവക വികാരി ഫാ. റോയി എം.ജോയി, ഫാ. ജോഷ്വാ ചിറക്കരോട്ട്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജേക്കബ് ജോര്‍ജ് കുറ്റിയില്‍ എന്നിവര്‍ പങ്കെടുത്തു.


Latest Video



Get the Flash Player to see this player.

Dr. Paulose Mar Gregorios Award