Home»Catholicate Head Quarters»മെത്രാഭിഷേകം : കോട്ടയം പട്ടണവും മാര്‍ ഏലിയാ കത്തീഡ്രലും തയ്യാറെടുപ്പില്‍

മെത്രാഭിഷേകം : കോട്ടയം പട്ടണവും മാര്‍ ഏലിയാ കത്തീഡ്രലും തയ്യാറെടുപ്പില്‍

Friday, 30 April 2010 10:09

കോട്ടയം : സഭയുടെ ആസ്ഥാന പട്ടണവും, പരിശുദ്ധ ബാവാതിരുമേനിയുടെ ആസ്ഥാന കത്തീഡ്രലും മെത്രാഭിഷേകത്തിനായി തയ്യാറെടുക്കുന്നു.25,000 അധികം പേരെയാണ് പ്രതീക്ഷിക്കുന്നത്. ദേവാലയത്തിന്റെ പൂമുഖത്ത് പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന മദ്ബഹായിലാണ് ശുശ്രൂഷകള്‍ നടക്കുന്നത് ദേവാലയ അങ്കണത്തില്‍12,00 പേര്‍ക്കുള്ള ഇരിപ്പിടങ്ങളാണ് ക്രമീകരിക്കുന്നത്.

കൂടാതെ ബസേലിയോസ് കോളജിന്റെ ഗ്രൌണ്ടില്‍ ശീതീകരിച്ച പ്രത്യേക പന്തലും, എവിടെ നിന്നും കാണുവാനായി ക്ളോസ് സര്‍ക്യൂട്ട് ടിവികളും ക്രമീകരിക്കും. കോടിമത മുനിസിപ്പല്‍ ബസ്റാന്റ്, നാഗമ്പടം സേറ്റഡിയം, കഞ്ഞിക്കുഴി മുനിസിപ്പല്‍ മൈതാനം എന്നിവിടങ്ങളിലാണ് പാര്‍ക്കിംഗ് സൌക്കര്യം. അവിടെ എത്തുന്നവര്‍ക്ക് കത്തീഡ്രലില്‍ എത്തുവാന്‍ വാനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ക്രമീകരണത്തിനായി വിവിധങ്ങളായ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.


Latest Video



Get the Flash Player to see this player.

Dr. Paulose Mar Gregorios Award