Home»Catholicate Head Quarters»സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

Thursday, 29 April 2010 12:35

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കാവല്‍പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് ഏഴ്, എട്ട് തീയതികളില്‍ ഭക്ത്യാഡംബരപൂര്‍വം കൊണ്ടാടുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പൊലീത്ത  മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് വികാരി ഫാ. അലക്സ് കെ. ജോയി അറിയിച്ചു.

മേയ് ഏഴിന് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് അഭിവന്ദ്യ മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണം നല്‍കും. 7.15ന് സന്ധ്യാ പ്രാര്‍ഥന, എട്ടിന് വചനപ്രഘോഷണം. മേയ് എട്ട് ശനിയാഴ്ച രാവിലെ ഒന്‍പതിന് പ്രഭാത പ്രാര്‍ഥന, പത്തിന് വിശുദ്ധ കുര്‍ബാന, 12ന് പ്രദക്ഷിണം, 12.30ന് പൊതുസമ്മേളനം, ഒന്നിന് നേര്‍ച്ചവിളമ്പ്, സമാപനം എന്നിവ നടക്കും. പിആര്‍ഒ ഡോ. സ്കറിയ ഉമ്മന്‍ അറിയിച്ചതാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഫാ. അലക്സ് കെ. ജോയി (വികാരി): 973 489 6440
ജേക്കബ് മാത്യു (കോ- ഓര്‍ഡിനേറ്റര്‍): 718 420 1704
തോമസ് സി. വര്‍ഗീസ് (സെക്രട്ടറി): 718 966 6982
ഫിലിപ് വര്‍ഗീസ് (ട്രഷറര്‍): 718 698 2195
ഡോ. സ്കറിയ ഉമ്മന്‍ (പിആര്‍ഒ): 908 875 3563


Latest Video



Get the Flash Player to see this player.

Dr. Paulose Mar Gregorios Award